പപ്പയുടെ സ്വന്തം അഭിഷേക്; വൈറൽ ലെറ്റർ
text_fieldsപ്രിയപ്പെട്ട പപ്പാ..
സുഖം തന്നെയല്ലേ? ഞങ്ങൾ എല്ലാവരും സുഖമായിട്ടിരിക്കുന ്നു. എനിക്ക് നിങ്ങളെ കാണാൻ കൊതിയാവുന്നുണ്ട്. ഉടൻ വീട്ടിലേക്ക് വരില്ലേ? പപ്പയുടെ സന് തോഷത്തിനായി ഞാൻ പ്രാർഥിക്കുന്നു. ദൈവം നമ്മുടെ പ്രാർഥന കേൾക്കുന്നുണ്ട്. പപ്പ ഒന്നുകൊണ്ടും വ്യാകുലപ്പെടേണ്ട. മമ്മയെയും ശ്വേത ദീദിയെയും പിന്നെ നമ്മുടെ വീടും ഞാൻ നന്നായി നോക്കുന്നുണ്ട്. ചില സമയത്ത് ഞാൻ അൽപം കുസൃതി കാട്ടുമെന്നു മാത്രം. പപ്പയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു..
-എന്ന് പ്രിയപ്പെട്ട മകൻ, അഭിഷേക്’
പിതാവിനോടുള്ള സ്നേഹവും കരുതലും നിറഞ്ഞ ഈ കത്ത് സമൂഹ മാധ്യമങ്ങൾ കൊണ്ടാടുകയാണ്. മൊബൈൽ ഫോണും സോഷ്യൽ മീഡിയയുമൊന്നും ഇല്ലാതിരുന്ന കാലത്ത് ബോളിവുഡിെൻറ അഭിനയ ചക്രവർത്തി അമിതാഭ് ബച്ചന് മകൻ അഭിഷേക് അയച്ച കത്താണിത്. നീണ്ട ഷൂട്ടിങ്ങിനായി കുറേനാൾ വീട്ടിൽ നിന്ന് വിട്ടുനിന്ന തനിക്ക് മകൻ അയച്ച കത്ത് ബിഗ് ബി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് വൈറലാകാൻ അധികസമയം വേണ്ടിവന്നില്ല.
