പടത്തിെൻറ പേരു പറഞ്ഞില്ലല്ലോ... ‘ഖൽബ്ന്നാണ് ഖൽബ്’ -ആലപ്പുഴക്കാരെ വിളിച്ച് ഷെയ്ൻ നിഗം
text_fields‘‘നിന്നെ കണ്ടന്ന്, എെൻറ ഉമ്മ പറഞ്ഞന്ന്, നിലാവുപോലെന്ന്, നീ നല്ല പെണ്ണെന്ന്’’ കടൽത്തീരത്ത് ഗിത് താറും വായിച്ചിരിക്കുന്ന ഷെയ്ൻ നിഗം പാടിത്തീരുേമ്പാൾ പുതിയ പടത്തിലെ പാട്ട് റിലീസായെന്ന് കരുതണ്ട. സിനിമ യിൽ അഭിനയിക്കാൻ നായികയെയും കൂട്ടുകാരെയും ക്ഷണിക്കാനെത്തിയതാണ് ഷെയ്ൻ നിഗം.
സിനിമ പ്രാന്തൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള വിഡിയോ രണ്ടു ദിവസത്തിനുള്ളിൽ യു ട്യൂബിൽ ഹിറ്റായി. സിനിമയുടെ പേരും വിഡിയോയിൽ ഷെയ്ൻ വെളിപ്പെടുത്തുന്നുണ്ട്. ‘ഖൽബ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലേക്ക് നായിക, കൂട്ടുകാർ, അമ്മ, പ്രതിനായകർ തുടങ്ങിയ വേഷങ്ങളിലേക്കാണ് അഭിനേതാക്കളെ ക്ഷണിക്കുന്നത്.
ആലപ്പുഴയുടെ പശ്ചാത്തലത്തിൽ നിർമിക്കുന്ന ചിത്രത്തിൽ ആലപ്പുഴ സ്വദേശികൾക്കാണ് മുൻഗണന. കാസ്റ്റിങ് കോൾ വിഡിയോയുടെ തുടക്കവും അവസാനവും അവതരിപ്പിക്കുന്ന പാട്ടുകളും ചിത്രത്തിൽ മനോഹരമായ പാട്ടുകളുണ്ടാകുമെന്ന സൂചനയും നൽകുന്നുണ്ട്.

ഇടി, മോഹൻലാൽ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത നടൻ സാജിത് യഹ്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖൽബ്. ചിത്രത്തിെൻറ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തേ പുറത്തുവിട്ടിരുന്നു. നിന്നിൽ തുടങ്ങി നിന്നിൽ ഒടുങ്ങാൻ ഒരുങ്ങുന്ന എെൻറ ഖൽബിെൻറ മിടിപ്പുകൾ എന്ന ടാഗ്ലൈനോടു കൂടിയാണ് പോസ്റ്റർ പുറത്തുവിട്ടത്. സുഹൈൽ കോയയും സാജിത് യഹ്യയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
