തീവണ്ടി വൈകിയേ ഒാടൂവെന്ന് തന്നോടെങ്കിലും പറയാമായിരുന്നു -ടൊവീനോ
text_fieldsടൊവീനോ തോമസ് ചിത്രം തീവണ്ടിയുടെ റിലീസിങ് വീണ്ടും മാറ്റി. ഇത് മൂന്നാം തവണയാണ് ചിത്രത്തിന്റെ റിലീസിങ് നീട്ടുന്നത്. റിലീസിങ് മാറ്റിവെച്ച കാര്യം ആഗസ്റ്റ് സിനിമാസ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.
ഇക്കാര്യം തന്നോടെങ്കിലും നേരത്തെ പറയാമായിരുന്നു എന്ന അടിക്കുറിപ്പോടെയാണ് ടൊവീനോ ഈ പോസ്റ്റ് ഷെയർ ചെയ്തത്. പുതിയ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും നന്ദി ഉണ്ടെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.
ഒരു ചെയിൻ സ്മോക്കറുടെ കഥപറയുന്ന തീവണ്ടി നവാഗതനായ ഫെലിനിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷേപ ഹാസ്യരൂപത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ദുൽഖർ സൽമാൻ ചിത്രം സെക്കൻഡ് ഷോക്ക് വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ് തീവണ്ടിക്കു വേണ്ടിയും തിരക്കഥയൊരുക്കിയിരിക്കുന്നത്. പുതുമുഖ നടി സംയുക്ത മേനോനാണ് നായിക. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സുരഭി ലക്ഷ്മി തുടങ്ങിയരും ചിത്രത്തിലുണ്ട്.
