Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആറാട്ടിന് മുമ്പ് അവൻ വരും തിരികെ പോകരുത്: കിടിലൻ ട്രെയിലർ
text_fieldsbookmark_border
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ കിടിലൻ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ മോഹൻലാലാണ് ഇത്തിക്കരപക്കിയായെത്തുന്നത്.
45 കോടി ചെലവിൽ ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം പ്രിയാ ആനന്ദ് നായികയാകുന്നു. കന്നട താരങ്ങളായ പ്രിയങ്കയും അശ്വതിയുമാണ് മറ്റ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വയ്ൻ, ബാബു ആന്റണി, സുധീർ കരമന, ഇടവേള ബാബു, സാദിഖ്, മണികണ്ഠൻ ആചാരി, അമിത്, രോമാഞ്ച്, രാജേഷ്, അജീഷ്, തെസ്നിഖാൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ടീമാണ്. പ്രശസ്ത ബോളിവുഡ് ചിത്രങ്ങൾക്കായി കാമറ ഒരുക്കിയ ഛായാഗ്രാഹകൻ ബിനോദ് പ്രധാൻ ആണ് കൊച്ചുണ്ണിക്കായും കാമറ ചലിപ്പിക്കുന്നത്.
Next Story
