Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പി അഷ്​റഫിന്​ രജിത്​ കുമാറിനെ വേണം; ‘ക്രേസി ടാസ്​കിലെ’ സൈക്കാട്രിസ്റ്റായി

text_fields
bookmark_border

ബിഗ്​ബോസ്​ റിയാലിറ്റി ഷോ താരമായ ഡോ. രജിത്​ കുമാർ ബിഗ്​ സ്​ക്രീനിലേക്ക്​. നിർമാതാവും സംവിധായകനുമായ ആലപ്പി ആഷ്​റഫാണ്​ അതിൻെറ സൂചന നൽകിയത്​. ആലപ്പി അഷ്​റഫിൻെറ തിരക്കഥയിൽ പെക്സൻ അംബ്രോസ് എന്ന യുവ സംവിധായകൻ സംവിധാനം ചെയ ്യുന്ന ആദ്യ ചിത്രമായ ‘‘ക്രേസി ടാസ്കി’’ലാണ്​ രജിത്​ കുമാറിനെ അഭിനയിപ്പിക്കാൻ ശ്രമം നടക്കുന്നത്​.

ചിത്രത്ത ിലെ വളരെ പ്രാധാന്യമുള്ള ഒരു സൈക്കാട്രിസ്റ്റിൻെറ റോൾ രജിത്കുമാറിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണെന്നും അദ്ദേഹവുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകരെന്നും ആലപ്പി ആഷ്​റഫ്​ ഫേസ്​ബുക്ക്​ കുറിപ്പിൽ പറഞ്ഞു.

ഫേസ്​ബുക്ക്​ പോസ്റ്റിൻെറ പൂർണ്ണരൂപം

ഡോക്ടർ രജിത് കുമാർ ബിഗ് ബോസിൽ നിന്നും ബിഗ് സ്ക്രീനിലേക്ക്

Feel flying entertainmentൻെറ ബാനറിൽ
ആലപ്പി അഷറഫിൻെറ കഥാതിരക്കഥയിൽ
പെക്സൻ അംബ്രോസ് എന്ന യുവ സംവിധായകൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് " ക്രേസി ടാസ്ക് " .
കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻെറ ചിത്രീകരണം മെയ് അദ്യവാരം ആരംഭിക്കും.. പുതുമുഖങ്ങൾക്ക് എറെ പ്രാധാന്യമുള്ള ഈ ചിത്രം. മ​െൻറൽ അസൈലത്തിൽ നിന്നും ചാടി രക്ഷപ്പെടുന്ന മൂന്നു യുവതികളുടെ കഥയിലൂടെയാണ് കടന്നു പോകുന്നത്.

ചിത്രത്തിലെ വളരെ പ്രാധാന്യമുള്ള ഒരു സൈക്കാട്രിസ്റ്റിന്റെ ക്യാരക്ടർ ഏഷ്യാനെറ്റിലെ ബിഗ് ബോസിലൂടെ ഏറെ ജനപ്രിയനായ ഡോക്ടർ രജിത്കുമാറിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ് സംവിധായകൻ. ഇതിലേക്കായ് അദ്ദേഹവുമായ് ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - rajith kumar to act in movie -movie news
Next Story