പ്രിയപ്പെട്ട അപ്പുവിന് മലയാള സിനിമയിലേക്ക് സ്വാഗതം; പ്രണവ് മോഹൻലാലിന് ആശംസയുമായി മമ്മൂട്ടി
text_fieldsകൊച്ചി: മലയാള സിനിമയിലേക്ക് കാലെടുത്ത് വെക്കുന്ന സൂപ്പർസ്റ്റാർ മോഹൻലാലിെൻറ മകൻ പ്രണവിന് സ്നേഹാശംസകളുമായി മെഗാ സ്റ്റാർ മമ്മൂട്ടി. പ്രണവിനും അച്ഛൻ ലാലിനുമൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്ക് വെച്ച്കൊണ്ടാണ് മമ്മൂട്ടിയുടെ ആശംസ. ഇന്നലെ മോഹൻലാലും കുടുംബവും മമ്മൂട്ടിയുടെ കൊച്ചിയിലുള്ള വീട്ടിൽ വന്നിരുന്നു. താരസൂര്യൻമാരുടെ നടുവിൽ പ്രണവ് കൂടി വന്നതോടെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
‘ഞങ്ങളുടെ പ്രിയപ്പെട്ട അപ്പു നിങ്ങൾക്കെല്ലാമറിയാവുന്ന പ്രണവ് സിനിമാ ലോകത്തേക്ക് കാൽവെക്കുകയാണ്. ഞങ്ങളുടെ സ്വന്തം മകനെ േപാലെ കരുതുന്ന അവൻ വളർന്നത് നമ്മുടെ കൺമുമ്പിലാണ്. പ്രണവ് നിങ്ങൾക്ക് മുമ്പിൽ തെൻറ സ്വതസിദ്ധമായ കഴിവ് പുറത്തെടുക്കുമെന്നും മമ്മൂട്ടി പറയുന്നു. ആദി സിനിമക്കും അപ്പുവിനും അവെൻറ രക്ഷിതാക്കളായ ലാലിനും സുചിത്രക്കും ആശംസകൾ നേർന്നുകൊണ്ടാണ് മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
