Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടനാടൻ ബ്ലോഗി​​െൻറ ട്രൈലർ 

text_fields
bookmark_border
കുട്ടനാടൻ ബ്ലോഗി​​െൻറ ട്രൈലർ 
cancel

മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടൻ ബ്ലോഗി​​​െൻറ  െെട്രലർ പുറത്തിറങ്ങി. മല്ലൂ സിങ്​, റോബിൻഹുഡ്​ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ളോഗ്.

അനു സിത്താര, റായ് ലക്ഷ്മി, ഷംന കാസിം എന്നിവരാണ് നായികമാർ. നീണ്ട ഇടവേളക്ക്​ ശേഷം ലാലു അലക്​സ്​ മമ്മൂട്ടി ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്​. നെടുമുടി വേണു, വിവേക്​ ഗോപൻ, ജേകബ്​ ഗ്രിഗറി, ജൂഡ്​ ആന്തണി ജോസഫ്​, ഷഹീൻ സിദ്ധിഖ്​ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 

അനന്ത വിഷ​​​​െൻറ ബാനറിൽ പി.കെ മുരളീധരൻ, ശാന്താ മുരളി എന്നിവർ ചേർന്നാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​. ബിജി ബാലാണ്​ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്​. ചിത്രം ഒാണത്തിന്​ തിയറ്ററുകളിലെത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oru Kuttanadan Blog Official Trailer Mammootty Sethu Anantha Visions
Next Story