'ഒാണം ഹരിയേട്ടനൊപ്പം'; കുട്ടനാടൻ ബ്ലോഗിെൻറ ടീസറെത്തി VIDEO
text_fieldsതിരക്കഥാകൃത്തുകളായ സച്ചി-സേതു ടീമിലെ സേതു സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന മമ്മൂട്ടി ചിത്രം കുട്ടനാടൻ ബ്ലോഗിെൻറ ടീസർ ഇറങ്ങി. ഒരു ബ്ലോഗിലൂടെ കുട്ടനാടിെൻറയും അവിടുത്തുകാരുടെ പ്രിയങ്കരനായ ഹരിയേട്ടെൻറയും കഥപറയുന്ന ചിത്രത്തിൽ അനു സിത്താര, ലക്ഷ്മി റായ്, ഷംന കാസിം എന്നിവരാണ് നായികമാരാകുന്നത്.
ഹരിയേട്ടനായി മെഗാ സ്റ്റാർ മമ്മൂട്ടിയാണ് അഭിനയിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം ലാലു അലക്സ് മമ്മൂട്ടി ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. നെടുമുടി വേണു, വിവേക് ഗോപൻ, ജേകബ് ഗ്രിഗറി, ജൂഡ് ആന്തണി ജോസഫ്, ഷഹീൻ സിദ്ധിഖ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
അനന്ത വിഷെൻറ ബാനറിൽ പി.കെ മുരളീധരൻ, ശാന്താ മുരളി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രം ഒാണത്തിന് തിയറ്ററുകളിലെത്തും.
