Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാണിക്യൻ പോകുന്നു കാശിയിൽ നിന്ന് തേങ്കുറിശ്ശിയിലേക്ക്...

text_fields
bookmark_border
Odiyan Manikyan
cancel

മോഹൻലാലിന്‍റെ ബിഗ് ബജറ്റ് ചിത്രം ഒടിയന്‍റെ ടീസർ പുറത്തിറങ്ങി. കാശിയിലെ ലൊക്കേഷനിൽ നിന്നും ഒടിയനെ കുറിച്ചും തന്‍റെ കഥാപാത്രമായ മാണിക്യനെ കുറിച്ചും മോഹൻലാൽ തന്നെ വിവരിക്കുന്ന ടീസറാണ് പുറത്തു വന്നത്. 

ഒടിയന്‍ മാണിക്യന്‍റെ കഥ പറയാന്‍വേണ്ടിയാണ് ഞങ്ങള്‍ കാശിയില്‍ എത്തിയത്. ഒടിയന്‍ മാണിക്യന്‍റെ കഥ നടക്കുന്നത് കാശിയിലല്ല. അത് നാട്ടിലാണ്. തേങ്കുറിശ്ശിയില്‍. എല്ലാം അവസാനിപ്പിക്കണമെന്ന് കരുതി മാണിക്യന്‍ വന്നുപെടുന്നത് കാശിയിലാണ്. ഈ ഗംഗയുടെ തീരത്തും ഇവിടുത്തെ തിരക്കേറിയ നഗരങ്ങളിലുമായി അദ്ദേഹം അനേകവര്‍ഷങ്ങള്‍ കഴിച്ചുകൂട്ടുന്നത്. പക്ഷേ ഇപ്പോള്‍ മാണിക്യന് തേങ്കുറിശ്ശിയിലേക്ക് പോയേ പറ്റൂ. ഒരുപാട് കഥാപാത്രങ്ങളും ഒരുപാട് സംഭവവികാസങ്ങളും മാണിക്യനെ കാത്ത് തേങ്കുറിശ്ശിയില്‍ ഇരിപ്പുണ്ട്. അതുകൊണ്ട് മാണിക്യന്‍ തിരിച്ചുപോവുകയാണ്. നിങ്ങളെപ്പോലെ എനിക്കും ഏറ്റവും പ്രതീക്ഷ നല്‍കുന്ന ഒരു കഥാപാത്രമാണ് മാണിക്യനെന്നും മോഹൻലാൽ ടീസറിൽ പറയുന്നു. 

ആശിര്‍വാദ് സിനിമാസി​െൻറ ബാനറില്‍ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. വി.എ.ശ്രീകുമാര്‍ മേനോനാണ് ചിത്രത്തി​െൻറ സംവിധാനം. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്.പ്രതിനായക കഥാപാത്രമായി വരുന്നത് തെന്നിന്ത്യൻ സിനിമയിലെ നടൻ പ്രകാശ് രാജ് ആണ്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Odiyan First Teaser Out-Mohanlal-Movie News
Next Story