‘മൈ സ്റ്റോറി’ വീണ്ടും റിലീസ് ചെയ്യും -റോഷ്നി ദിനകർ
text_fieldsപൃഥ്വിരാജ് ചിത്രം മൈ സ്റ്റോറി വീണ്ടും റിലീസ് ചെയ്യുമെന്ന് സംവിധായിക റോഷ്നി ദിനകർ. ചിത്രം കണ്ടവർ നല്ല അഭിപ്രായമാണ് പറഞ്ഞത്. അതിനാലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്.
ചിത്രത്തിൽ പാർവതിയാണ് നായിക. 11 കോടി മുടക്കി രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കിയ ചിത്രം ഒരുപാട് പ്രതിസന്ധികള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് തിയറ്ററുകളിലെത്തിയത്. രോഷ്നിയും ഭർത്താവുമാണ് മൈ സ്റ്റോറി നിർമിച്ചത്.
‘മൈ സ്റ്റോറിക്കെതിരെ’ ഒരുസംഘം സാമൂഹിക മാധ്യമങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി റോഷ്‌നി ദിനകർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നായിക പാര്‍വതിയുടെ പൊതുവിഷയങ്ങളിലെ നിലപാടുകളോടുള്ള എതിര്‍പ്പ് മൂലം സിനിമയെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചിത്രം റിലീസ് ചെയ്ത സമയത്ത് റോഷ്നി പറഞ്ഞിരുന്നു.
നിരവധി തവണ സിനിമ ൈസബര്‍ ആക്രമണം നേരിടേണ്ടിവന്നിരുന്നു. ഇതിനെതിരെ ബംഗളൂരുവിൽ സൈബര്‍ സെല്ലിലും ഫെഫ്കയിലും പരാതി നല്‍കിയിരുന്നു.
ബോളിവുഡിലെ പ്രശസ്ത കോസ്റ്റ്യും ഡിസൈനര്‍ കൂടിയായ റോഷ്‌നി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്.
