Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിണക്കം മാറി; മോഹൻലാലും വിനയനും വീണ്ടും ഒന്നിക്കുന്നു

text_fields
bookmark_border
MOHAN-LAL-VINAYAN.
cancel

ദീർഘകാലത്തെ പിണക്കം അവസാനിപ്പിച്ച്​ മോഹൻലാലും സംവിധായകൻ വിനയനും ഒന്നിക്കുന്നു. ഫേസ്​ബുക്ക്​ പേജിലൂടെ വിന യൻ തന്നെയാണ്​ ഇരുവരും ഒന്നിക്കുന്നുവെന്ന വിവരം പുറത്ത്​ വിട്ടത്​. മോഹൻലാലുമായി ദീർഘ​ നേരം സംസാരിച്ചിരുന്നു. പോസ്​റ്റീവായ ചർച്ചയായിരുന്നു അത്​. മോഹൻലാലും ഞാനും ചേർന്ന് ഒരു സിനിമ ഉണ്ടാകാൻ പോകുന്നുവെന്ന വാർത്ത സഹൃദയ രായ എല്ലാ സിനിമാ സ്​നേഹിക​ളേയും സുഹൃത്തുകളെയും അറിയിക്കുന്നുവെന്ന്​ വിനയൻ ഫേസ്​ബുക്ക്​ പോസ്​റ്റിൽ വ്യക്​തമാക്കി.

മാർച്ച്​ അവസാനവാരം ഷൂട്ടിംഗ്​ തുടങ്ങുന്ന ത​​​െൻറ പുതിയ ചിത്രത്തിന്​ ശേഷം മോഹൻലാലുമായുള്ള സിനിമയുടെ ​േപപ്പർ വർക്കുകൾ ആരംഭിക്കുമെന്നും വിനയൻ ഫേസ്​ബുക്കിൽ കുറിച്ചു.​

ഫേസ്​ബുക്ക്​ പോസ്​റ്റി​​​െൻറ പൂർണ്ണ രൂപം

ഇന്നു രാവിലെ ശ്രീ മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..
വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്..
ശ്രീ മോഹൻലാലും ഞാനും ചേർന്ന ഒരു സിനിമ ഉണ്ടാകാൻ പോകുന്നു എന്ന സന്തോഷകരമായ വാർത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എൻെറ പ്രിയ സുഹൃത്തുക്കളെയും.. സ്നേഹപുർവ്വം അറിയിച്ചു കൊള്ളട്ടെ... കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..
ഏതായാലും മാർച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എൻെറ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിൻെ പേപ്പർ ജോലികൾ ആരംഭിക്കും..
വലിയ ക്യാൻവാസിൽ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു...

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mohan lal and vinayan new filim-Movies
Next Story