Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ്ലുക് 

text_fields
bookmark_border
Nivin Kayamkulamn Kochunni
cancel

റോഷൻ ആൻ​ഡ്രൂസ്​ സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ മോഹൻലാലാണ് ഇത്തിക്കരപക്കിയായെത്തുന്നത്. 

പ്രശസ്ത തെന്നിന്ത്യൻ താരം പ്രിയാ ആനന്ദ് നായികയാകുന്ന ചിത്രത്തിൽ കന്നട താരങ്ങളായ പ്രിയങ്കയും അശ്വതിയുമാണ് മറ്റ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വയ്ൻ, ബാബു ആന്റണി, സുധീർ കരമന, ഇടവേള ബാബു, സാദിഖ്, മണികണ്ഠൻ ആചാരി, അമിത്, രോമാഞ്ച്, രാജേഷ്, അജീഷ്, തെസ്നിഖാൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

ചിത്രത്തിന്​ തിരക്കഥ ഒരുക്കിയിരിക്കുന്നത്​ ബോബി  സഞ്​ജയ് ടീമാണ്​​. ​പ്രശസ്​ത ബോളിവുഡ്​ ചിത്രങ്ങൾക്കായി കാമറ ഒരുക്കിയ ഛായാഗ്രാഹകൻ ബിനോദ്​ പ്രധാൻ ആണ്​ കൊച്ചുണ്ണിക്കായും കാമറ ചലിപ്പിക്കുന്നത്​. ഏകദേശം 45 കോടി ചെലവിൽ ശ്രീ ഗോകുലം മൂവീസ്​ ആണ്​ നിർമാണം.

ചിത്രം കേരളത്തിൽ മാത്രം 300 തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ഇതോടൊപ്പം ചിത്രത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്. തമിഴിലെ പ്രശസ്ത ഗാനരചയിതാവായ വൈരമുത്തുവിന്റെ മകൻ മദൻ കാർക്കിയാണ് കായംകുളം കൊച്ചുണ്ണിയുടെ തമിഴ് പതിപ്പിന് ഗാനങ്ങളും സംഭാഷണവുമെഴുതുന്നത്. ആഗോള ഹിറ്റായ ബാഹുബലി സീരീസിന്റെ തമിഴ് പതിപ്പിനും ഗാനങ്ങളും സംഭാഷണവുമെഴുതിയത് മദൻ കാർക്കിയാണ്. രാജേഷാണ് തെലുങ്ക് പതിപ്പിന് ഗാനങ്ങളും സംഭാഷണവുമെഴുതുന്നത്.

ബാഹുബലി സീരീസിന് ഗ്രാഫിക്സ് ചെയ്ത ദേബുവും ടീമുമാണ് കായംകുളം കൊച്ചുണ്ണിക്കും വിഷ്വൽ ഇഫക്ട്സ് ഒരുക്കിയത്. ബിനോദ് പ്രധാനും അൻഷുമാൻ സിംഗും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം: ഗോപിസുന്ദർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kayamkulam Kochunni First Look-Movie News
Next Story