കൈ പിടിച്ച് ഇത്തിക്കരപ്പക്കിയും കൊച്ചുണ്ണിയും
text_fieldsറോഷൻ ആൻഡ്രൂസിെൻറ സംവിധാനത്തിൽ നിവിൻ പോളി നായകനാവുന്ന ചിത്രമായ കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കരപക്കിയായെത്തിയ മോഹൻലാലിന്റെ ലുക് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. മോഹൻലാലും നിവിൻ പോളിയും ചിത്രത്തിൽ ഒന്നിച്ച് നിൽക്കുന്ന പുതിയ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ച. കായംകുളം കൊച്ചുണ്ണിയെ കൈ ചേർത്ത് പിടിച്ച് നിൽക്കുന്ന ഇത്തിക്കരപ്പക്കിയുടെ ചിത്രം മോഹൻലാൽ തന്നെയാണ് ഷെയർ ചെയ്തത്.
മുഹമ്മദ് അബ്ദുള്‍ ഖാദര്‍ എന്ന ഇത്തിക്കര പക്കി കായംകുളം കൊച്ചുണ്ണിയുടെ ഉറ്റ ചെങ്ങാതിയും കൊച്ചുണ്ണിയെപോലെ തന്നെ ഒരു തികഞ്ഞ കള്ളനുമായിരുന്നു. കൊല്ലം ജില്ലയില്‍ താമസിച്ചിരുന്ന ഇദ്ദേഹം കൊച്ചുണ്ണിയെ പോലെ തന്നെ പണക്കാരെ മോഷണത്തിന് ഇര ആക്കുകയും പാവപ്പെട്ടവര്‍ക്കും അയല്‍വാസികള്‍ക്കും പണം വീതിച്ചു കൊടുക്കുമായിരുന്നു.
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ടീമാണ്. പ്രശസ്ത ബോളിവുഡ് ചിത്രങ്ങൾക്കായി കാമറ ഒരുക്കിയ ഛായാഗ്രാഹകൻ ബിനോദ് പ്രധാൻ ആണ് കൊച്ചുണ്ണിക്കായും കാമറ ചലിപ്പിക്കുന്നത്. ഏകദേശം 45 കോടി ചെലവിൽ ശ്രീ ഗോകുലം മൂവീസ് ആണ് നിർമാണം.
