ഇളയ രാജയായി ഗിന്നസ് പക്രു; ഒരു മാധവ് രാംദാസ് ചിത്രം
text_fieldsമേൽവിലാസം, അപ്പോത്തിക്കിരി തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കിയ മാധവ് രാംദാസ് പുതിയ ചിത്രവുമായെത്തുന്നു. ‘ഇളയരാജ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനാകുന്നത് ഗിന്നസ് പക്രുവാണ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിെൻറ സെക്കൻറ് ലുക് പോസ്റ്ററിലൂടെയാണ് നായകെന സംവിധായകൻ പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിച്ചത്.
‘ഊതിയാലണയില്ല ഉലയിലെ തീ, ഉള്ളാകെയാളുന്നു ഉയിരിലെ തീ’ എന്ന അടിക്കുറിപ്പോടെയാണ് പുതിയ പോസ്റ്റർ സംവിധായകൻ പോസ്റ്റ് ചെയ്തത്. ഗിന്നസ് പക്രുവിെൻറ മേക്ക് ഒാവറാണ് പോസ്റ്ററിെൻറ ഹൈലൈറ്റ്.
വ്യത്യസ്തമായ പ്രമേയങ്ങളായിരുന്നു രാംദാസിെൻറ ആദ്യത്തെ രണ്ട് ചിത്രങ്ങളിലും. പുതിയ ചിത്രത്തിെൻറ പശ്ചാത്തലമറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഏപ്രിലിൽ ഇളയരാജയുടെ ചിത്രീകരണം ആരംഭിക്കും. മൂവി മ്യൂസിക്കല്‍ കട്ട്സ് ആണ് ചിത്രം നിർമിക്കുന്നത്.
