ദിലീപിനെ അറസ്റ്റിനു പിന്നിൽ വൻ ഗൂഢാലോചനയെന്ന് അനൂപ്
text_fieldsകൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ വന്‍ഗൂഢാലോചനയെന്ന് സഹോദരന് അനൂപ്. ദിലീപ് വൈകാതെ തിരിച്ച് വരുമെന്നും അനൂപ് പ്രതികരിച്ചു.
ദിലീപിനെ കുടുക്കിയിതിന് പിന്നില്‍ ഗൂഢാലോചനയാണ്. എന്നാല്‍ ദിലീപിനെ തകര്‍ക്കാന്‍ കഴിയില്ല. ദിലീപ് ഉടന്‍ തിരിച്ച് വരും. തിരിച്ച് വരുമ്പോഴും ജനവും മാധ്യമങ്ങളും കൂടെ നില്‍ക്കണം. അനൂപ് പറഞ്ഞു.കേസില്‍ ദിലീപിനെതിരെ മതിയായ തെളിവുകള്‍ ഒന്നും ഇല്ലാതെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. പൊലീസ് കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ദിലീപ് എന്നത് കേരളക്കര അറിയുന്ന ആളാണ്. അദ്ദേഹം ഇങ്ങനെ ചെയ്യില്ലെന്നും അനൂപ് പ്രതികരിച്ചു.
“തങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഒരിക്കലും ചേട്ടന് ഇത്തരത്തിലൊരു തെറ്റ് ചെയ്യില്ല. ഇത് നൂറ് ശതമാനം ഗൂഢാലോചനയാണ്. അടുത്ത ദിവസങ്ങളില്‍ തന്നെ ദിലീപിനെ കുടുക്കിയ ഗൂഢാലോചന പുറത്ത് വരും. അപ്പോഴും കേരള ജനത ദിലീപിനൊപ്പം നില്‍ക്കണം”– അനൂപ് മാധ്യമങ്ങളോട് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ ചോദ്യം ചെയ്തിരുന്നതായി അനൂപ് സമ്മതിച്ചു. എന്നാല്‍ വിഷ്ണുവിന്റെ കൈയില്‍ നിന്ന് താന്‍ കത്തുവാങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ദിലീപിനെ കുടുക്കിയതിന് പിന്നില്‍ ആളുണ്ട്. അത് ആരെന്ന് അറിയില്ല, അത് പൊലീസ് കണ്ടെത്തും. തങ്ങൾക്കെതിരായി വാർത്തകൾ ചമച്ചുകൊണ്ടിരിക്കുകയാണ്. സിനിമയെ വെല്ലുന്ന സ്ക്രിപ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. സത്യം തെളിയുമെന്നും ദിലീപ് തിരിച്ചുവരുമെന്നും അനൂപ് പറഞ്ഞു.
