Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫഹദിന്‍റെ മഹേഷും നിവിന്‍റെ ബിജുവും

text_fields
bookmark_border
ഫഹദിന്‍റെ മഹേഷും നിവിന്‍റെ ബിജുവും
cancel

ഫഹദ് ഫാസിലിന്‍റെ പുതിയ ചിത്രം മഹേഷിന്‍റെ പ്രതികാരത്തിന്‍റെയും നിവിൻ പോളിയുടെ ആക്ഷൻ ഹിറോ ബിജുവിന്‍റെയും പോസ്റ്ററുകൾ പുറത്തിറങ്ങി. മഹേഷിന്‍റെ പ്രതികാരത്തിന്‍റെ ആദ്യ പോസ്റ്ററും ആക്ഷൻ ഹീറോ ബിജുവിന്‍റെ രണ്ടാം പോസ്റ്ററുമാണ് പുറത്തിറങ്ങിയത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്‍റെ പ്രതികാരം നിർമ്മിക്കുന്നത് ആഷിഖ് അബുവാണ്. ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് ഫഹദെത്തുന്നത്.  അനുശ്രീയാണ് നായിക. ശ്യാം പുഷ്‌കരനാണ് രചന. ചിത്രം വിഷുവിന് പുറത്തിറങ്ങും.

1983 എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും എബ്രിഡ് െെഷനും ഒന്നിക്കുന്ന ആക്ഷൻ ഹീറോ ബിജുവിൽ അനു ഇമ്മാനുവല്‍ ആണ് നായിക. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് എന്ന ബാനറില്‍ നിവിന്‍ പോളി നിർമിക്കുന്ന ചിത്രം ജനുവരി 22 ന് തിയേറ്ററുകളിലെത്തും.. ലാല്‍ ജോസിന്റെ എല്‍ ജെ ഫിലിംസാണ് വിതരണം. എബ്രിഷ് ഷൈനും മുഹമ്മദ് ഷഫീഖും ചേര്‍ന്നാണ് തിരക്കഥ. അലക്‌സ് ജെ പുളിക്കലാണ് ക്യാമറ.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story