ടൈറ്റാനിക് സിനിമ ക്യൂൻമേരി കപ്പലിൽ പ്രദർശിപ്പിക്കുന്നു
text_fieldsലോസ് ആഞ്ജലസ്: 1912 ഏപ്രിൽ 15ന് മുങ്ങിപ്പോയ ആർ.എം.എസ് ടെറ്റാനിക് കപ്പലിെൻറ ദുരന്തകഥ പറയുന്ന ‘ടൈറ്റാനിക്’ സിനിമ വീണ്ടും പ്രദർശിപ്പിക്കുന്നു. ൈടറ്റാനിക് കപ്പലിെൻറ മാതൃകയിൽ നിർമിച്ച ക്യൂൻമേരി യാത്രക്കപ്പലിലാണ് ഇത് വീണ്ടും പ്രദർശിപ്പിക്കാനൊരുങ്ങുന്നത്. അമേരിക്കയിലെ അലാമോ ഡ്രാഫ്റ്റ് ഹൗസ്, റോളിങ് റോഡ്ഹൗസ് സിനിമ കമ്പനികളാണ് 1997ലെ വമ്പൻ ഹിറ്റായ സിനിമ വീണ്ടും പ്രദർശിപ്പിക്കുന്നത്.
ടിക്കറ്റുകൾ വിറ്റുതീർന്നതായി അലാമോ ഡ്രാഫ്റ്റ് ഹൗസ് പ്രസിഡൻറ് ഹെൻറിമാസ അറിയിച്ചു. ഇൗ മാസം 21നാണ് പ്രദർശനം നടത്താൻ തീരുമാനിച്ചത്. ക്യൂൻ മേരി കപ്പൽ നിലവിൽ വടക്കൻ അറ്റ്ലാൻറിക് സമുദ്രതീരത്ത് സന്ദർശകർക്കുള്ള മ്യൂസിയവും ഹോട്ടലുമായി പ്രവർത്തിച്ചുവരുകയാണ്.
