Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഞ്ജലീന ചിത്രം ഫസ്റ്റ് ദേ കിൽഡ് മൈ ഫാദറിന്‍റെ ട്രെയിലറെത്തി 

text_fields
bookmark_border
ആഞ്ജലീന ചിത്രം ഫസ്റ്റ് ദേ കിൽഡ് മൈ ഫാദറിന്‍റെ ട്രെയിലറെത്തി 
cancel

ഹോളിവുഡ് സൂപ്പർ താരം ആഞ്ജലീന ജോളി സംവിധാനം ചെയ്‍ത വിവാദ സിനിമ 'ഫസ്റ്റ് ദേ കില്‍ഡ് മൈ ഫാദറി'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. 
സൂഹൃത്തും കംബോഡിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ലങ് ഉങ്ങിന്‍റെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ആഞ്ജലീന സിനിമ സംവിധാനം ചെയ്തത്. ചിത്രം സെപ്റ്റംബർ 15ന് റിലീസ് ചെയ്യും. 

ഈ ചിത്രത്തിലേക്ക് ആഞ്ജലീന കുട്ടികളെ തെരഞ്ഞെടുത്ത രീതി വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിലാണ് സിനിമ ചിത്രീകരണം, കാസ്റ്റിങ് എന്നിവയെകുറിച്ച് ആഞ്ജലീന വെളിപ്പെടുത്തിയത്. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നേരിട്ടറിഞ്ഞ കുട്ടികളെയായിരുന്നു ചിത്രത്തിന് വേണ്ടിയിരുന്നത്. 

അനാഥാലയങ്ങളിലും സര്‍ക്കസ് കൂടാരങ്ങളിലും  ചേരികളിലും ഇത്തരത്തിലുള്ള കുട്ടികൾക്കായി തിരച്ചിൽ നടത്തി. കുട്ടികളെ ആകര്‍ഷിക്കാനായി പണം കൊടുക്കുകയും തങ്ങളുടെ ആവശ്യം കഴിഞ്ഞപ്പോള്‍ പണം തിരിച്ച് തരാന്‍ ആവശ്യപ്പെടുകയും ചെയ്തെന്നും ആഞ്ജലീന പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലാണ് വിവാദത്തിൽ കലാശിച്ചത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Angelina Jolie's controversial film First They Killed My Father trailer released -movies news
Next Story