സുനൈന മുസ് ലിം യുവാവിനെ പ്രണയിച്ചത് കുടുംബത്തിന് വലിയ പ്രശ്നമല്ല -ഹൃത്വിക്
text_fieldsമുംബൈ: സഹോദരി സുനൈനയും മുസ് ലിം യുവാവുമായുള്ള പ്രണയ ബന്ധത്തെ എതിർത്തിരുന്നുവെന്ന വാർത്ത നിഷേധിച്ച് നടൻ ഹൃത് വിക് റോഷൻ.
ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചുള്ള സ്വകാര്യവും ആഭ്യന്തരവുമായ വിഷയമാണിത്. സഹോദരിയുടെ നിലവിലെ അവസ്ഥയിൽ അവളെ കുറിച്ച് കൂടുതൽ പറയാനാവില്ല. മിക്ക കുടുംബവും ഇത്തരം പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നുണ്ട്. ഇത് ക ൂടാതെ മതവും കുടുംബത്തിൽ പ്രശ്നമല്ല. ഇത്രയും കാലത്തിനിടക്ക് ഒരിക്കൽ പോലും കുടുംബത്തിനുള്ളിൽ മതം ചർച്ചയായിട്ടില്ലെന്നും ഹൃത്വിക് റോഷൻ കൂട്ടിച്ചേർത്തു.
മുസ്ലിം യുവാവിനെ പ്രണയിച്ചതിന് ഹൃത്വിക് റോഷനും പിതാവ് രാകേഷ് റോഷനും ചേർന്ന് സുനൈനയെ മർദിച്ചിരുന്നുവെന്ന് കങ്കണയുടെ സഹോദരി രംഗോലി ചന്ദേലാണ് വെളിപ്പെടുത്തിയിരുന്നത്. ഇത് വിവാദമായിരുന്നു.
പിങ്ക്് വില്ല മാഗസിന് നൽകിയ അഭിമുഖത്തിൽ സുനൈന ഇക്കാര്യങ്ങൾ സമ്മതിച്ചിരുന്നു.
കഴിഞ്ഞ വർഷം താൻ മുസ്ലിം ചെറുപ്പക്കാരനെ(റുഹൈൽ) പ്രണയിച്ചിരുന്നു. ഇതറിഞ്ഞ പിതാവ് തന്നെ അടിച്ചു. റുഹൈൽ തീവ്രവാദിയെന്ന് പറഞ്ഞായിരുന്നു മർദനം. വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ പറയാനില്ല. അവർ റുഹൈലിനെ അംഗീകരിക്കണം. അവരെല്ലാം ചേർന്ന് എന്‍റെ ജീവിതം നരകതുല്യമാക്കുകയാണ്. ഞാനും റുഹൈലും തമ്മിൽ കാണുന്നതിന് വിലക്കുണ്ട്. അദ്ദേഹം ഒരു മുസ്ലിമായതിനാണ് അവർ അംഗീകരിക്കാത്തത് - എന്നായിരുന്നു സുനൈനയുടെ വെളിപ്പെടുത്തൽ.
നരകത്തിനുള്ളിലെ ജീവിതം തുടരുന്നു, ആകെ മടുത്തു എന്നിങ്ങനെയായിരുന്നു സുനൈനയുടെ ട്വീറ്റുകൾ. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇവര്‍ ഗുരുതരാവസ്ഥയിലാണെന്നും ബൈപോളാര്‍ ഡിസോഡറിന് ചികിത്സയിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ആ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ സുനൈന കുടുംബത്തിനെതിരേയും രംഗത്ത് വന്നിരുന്നു.
