Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനത്തിൽ സൈറ വസീമിന് പീഡനം: പ്രതിയെ ന്യായീകരിച്ച് ഭാര്യ

text_fields
bookmark_border
zaira-wasim33
cancel

മുംബൈ: ദംഗലിലെ നായിക സൈറ വസീമിന് വിമാനത്തിൽ നേരിട്ട പീഡനത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ ന്യായീകരിച്ച് പ്രതിയുടെ ഭാര്യയുടെ ട്വീറ്റ്. മുംബൈയിലെ ബിസിനസ് കാരനായ വികാസ് സച്ചദേവാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. സൈറയുടെ ആരോപണങ്ങൾ തെറ്റാണെന്നും സച്ച്ദേവിന് നീതിവേണമെന്നുമാണ് ഭാര്യ ദിവ്യയുടെ ആവശ്യം. 

ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. 16 വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം. എന്‍റെ ഭർത്താവ് നിഷ്ക്ളങ്കനാണ്- ദിവ്യ പറയുന്നു.ഡൽഹിയിലുള്ള അമ്മാവൻ മരിച്ചതിന്‍റെ ആഘാതത്തിലായിരുന്നു അദ്ദേഹം. വീട്ടിൽ വൈകിയാണ് എത്തിയത്. രാവിലെ നടിയുടെ ആക്രോശങ്ങൾ കേട്ടുകൊണ്ടാണ് ഉണർന്നത്. ഉറക്കത്തിനിടെ നടിയുടെ ശരീരത്തിൽ കൈകൾ സ്പർശിച്ചിരുന്നതായി പറഞ്ഞിരുന്നു. അപ്പോൾത്തന്നെ അതിന് ക്ഷമ ചോദിച്ചിരുന്നു. എല്ലായ്പോഴും ബിസിനസ് ക്ളാസിൽ യാത്ര ചെയ്യുന്നവരാണ് ഞങ്ങൾ. ഇതിന് മുൻപ് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായിട്ടില്ല. സംഭവം കുടുംബത്തിനൊന്നാകെ മാനഹാനി ഉണ്ടിക്കിയിരിക്കുകയാണ്. ഞങ്ങൾക്ക് നീതി ലഭിക്കണം- ദിവ്യ പറഞ്ഞു. വികാസിന്‍റെ സുഹൃത്ത് കുൽദീപ് ഭാർഗവയും വികാസിനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. 

പ്രതിയെ റിമാന്‍റ് ചെയ്തു
വി​മാ​ന യാ​ത്ര​ക്കി​ടെ ന​ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി അ​റ​സ്റ്റി​ലാ​യ മും​ബൈ സ്വ​ദേ​ശി വി​കാ​സ് സ​ച്ച്ദേ​വി​നെ ബ​ധ​നാ​ഴ്ച​വ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ല്‍ റി​മാ​ന്‍റ് ചെ​യ്തു. പോ​ക്സൊ നി​യ​മ​ത്തി​ലെ എ​ട്ടാം വ​കു​പ്പ് ചു​മ​ത്തി​യ​തി​നെ എ​തി​ര്‍ത്തും ഉ​റ​ക്ക​ത്തി​ല്‍ സീ​റ്റി​ന്‍െ​റ കൈ​ത്താ​ങ്ങി​ല്‍ വെ​ച്ച കാ​ല്‍ അ​റി​യാ​തെ ന​ടി​യു​ടെ ദേ​ഹ​ത്ത് ത​ട്ടി​യ​താ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു​മാ​ണ് വി​കാ​സി​ന്‍െ​റ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ച​ത്. ഡ​ല്‍ഹി-​മും​ബൈ യാ​ത്ര​ക്കി​ടെ ത​ന്‍െ​റ പി​ന്‍സീ​റ്റി​ലി​രു​ന്ന മ​ധ്യ​വ​യ​സ്ക​ന്‍ കാ​ലു​കൊ​ണ്ട് ക​ഴു​ത്ത്, തോ​ള്‍, കൈ ​എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 10 മി​നി​റ്റോ​ളം ഉ​ര​സി​യെ​ന്നാ​ണ് ന​ടി ഇ​ന്‍സ്റ്റ​ഗ്രാ​മി​ലൂ​ടെ ആ​രോ​പി​ച്ച​ത്. തു​ട​ര്‍ന്ന് മും​ബൈ പൊ​ലി​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ന​ടി 17 കാ​രി​യാ​ണെ​ന്നി​രി​ക്കെ പോ​ക്സൊ നി​യ​മ​വും പൊ​ലി​സ് ചു​മ​ത്തി. എ​ന്നാ​ല്‍, ന​ടി​ക്ക് 18 വ​യ​സ്സ് തി​ക​ഞ്ഞ​താ​യി അ​റ​സ്റ്റി​ലാ​യ വി​കാ​സി​ന്‍െ​റ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ അ​വ​കാ​ശ​പ്പെ​ട്ടു. ഉ​റക്ക​ത്തി​നി​ടെ കാ​ല്‍ അ​റി​യാ​തെ ന​ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ ത​ട്ടു​ക​യും അ​തി​ന് അ​പ്പോ​ള്‍ ത​ന്നെ വി​കാ​സ് ക്ഷ​മ​ചോ​ദി​ക്കു​ക​യും ചെ​യ്തു. എ​ന്തു​കൊ​ണ്ടാ​ണ് അ​പ്പോ​ള്‍ ന​ടി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​മ്മ​യെ അ​റി​യി​ക്കു​ക​യൊ പി​ന്നീ​ട് പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍കാ​തി​രി​ക്കു​ക​യൊ ചെ​യ്ത​തെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ ചോ​ദി​ച്ചു. ജ​ന​ശ്ര​ധ നേ​ടാ​നാ​യു​ള്ള ശ്ര​മ​മാ​ണി​തെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ ആ​രോ​പി​ച്ചു. 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested for molesting Zaira Wasim calls incident unintentional, wife defends him-Movies news
Next Story