വിജയനഗർ കരയോഗം കുടുംബ സംഗമം ഡിസംബർ ഒന്നിന്
text_fieldsബംഗളൂരു : കെ.എൻ.എസ്.എസ് വിജയനഗർ കരയോഗത്തിന്റെ വാർഷിക കുടുംബ സംഗമം ഡിസംബർ ഒന്നിന് രാവിലെ 10ന് വിജയനഗർ അത്തിഗുപ്പെ മെട്രോ സ്റ്റേഷന് സമീപത്തെ ബണ്ട്സ് സംഘ ഹാളിൽ ആരംഭിക്കും. കരയോഗം പ്രസിഡന്റ് പി.എസ്. നായരുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ചെയർമാൻ ആർ. മനോഹരക്കുറുപ്പ് ഉദ്ഘാടനം നിർവഹിക്കും.
വിജയനഗർ എം.എൽ.എ, എം. കൃഷ്ണപ്പ മുഖ്യാതിഥിയാകും. വനിത കമീഷൻ ചെയർപേഴ്സൻ ഡോ. നാഗലക്ഷ്മി ചൗധരി, സിനിമ സംവിധായകൻ നവീൻ ദ്വാരകാനാഥ്, ദിവ്യ ജ്യോതി, കെ.എൻ.എസ്.എസ് ജനറൽ സെക്രട്ടറി ടി.വി. നാരായണൻ, ട്രഷറർ വിജയ് കുമാർ എന്നിവർ പങ്കെടുക്കും. അംഗങ്ങളുടെ കലാപരിപാടികൾ, ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം എന്നിവക്കു പുറമെ, കെ.എൻ.എസ്.എസ് മ്യൂസിക് ബാൻഡ് സംഗീതിക അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അഡ്വ. രാജ് മോഹൻ അറിയിച്ചു.

