വി.സി.ഇ.ടി രക്തദാന ക്യാമ്പ്
text_fieldsവി.സി.ഇ.ടിയുടെയും ഹീലിങ് ടച്ച് സൊസൈറ്റിയുടെയും നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പ്
ബംഗളൂരു: വിഗ്നാന ചാരിറ്റബിൾ ആൻഡ് എജുക്കേഷനൽ ട്രസ്റ്റിന്റെയും ഹീലിങ് ടച്ച് സൊസൈറ്റിയുടെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. സങ്കൽപ് ഇന്ത്യ ഫൗണ്ടേഷൻ ബ്ലഡ് ബാങ്ക് 40ലേറെ പേരിൽനിന്ന് രക്തം സ്വീകരിച്ചു. തലാസീമിയ രോഗബാധിതരായ കുട്ടികൾക്ക് വേണ്ടിയാണ് സങ്കൽപ് മുഖ്യമായും രക്തം ശേഖരിക്കുന്നത്.
കഴിഞ്ഞ 10 വർഷത്തിലേറെയായി വി.സി.ഇ.ടിയുടെ നേതൃത്വത്തിൽ വിവിധ ജീവകാരുണ്യ പ്രവർത്തനം നടത്തിവരുന്നു. മെഡിക്കൽ ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഹീലിങ് ടച്ച്. അജ്മൽ, ഡോ. അനുപമ, സാജിദ് നവാസ് എന്നിവർ നേതൃത്വം നൽകി.

