വലേരി ആഡംസ് ടി.സി.എസ് വേൾഡ് 10 കെ ബ്രാൻഡ് അംബാസഡർ
text_fieldsബംഗളൂരു: ടാറ്റ കൺസൾട്ടൻസി സർവിസസ് വേൾഡ് 10 കെ മാരത്തൺ ബംഗളൂരു പതിനാറാമത് പതിപ്പിന്റെ ബ്രാൻഡ് അംബാസഡറായി ഡാം വലേരി ആഡംസിനെ തിരഞ്ഞെടുത്തു. നാലു തവണ ലോക ചാമ്പ്യനും രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവുമായ ഡാം വലേരി ആഡംസ് ന്യൂസിലൻഡിന്റെ എക്കാലത്തെയും മികച്ച വനിത ഷോട്ട്പുട്ട് താരമാണ്.
അഞ്ചു തവണ ഒളിമ്പിക്സിൽ പങ്കെടുത്ത വലേരി രണ്ടു തവണ സ്വർണവും (2008, 2012) ഒരു വെള്ളിയും (2016) ഒരു വെങ്കലവും (2020) കരസ്ഥമാക്കിയിട്ടുണ്ട്. ലോക ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി നാലു തവണ ഗോൾഡ് മെഡൽ കരസ്ഥമാക്കുകയെന്ന റെക്കോഡും ഡാം വലേരിയുടെ പേരിലുണ്ട്. ഏപ്രിൽ 28നാണ് ബംഗളൂരുവിൽ ടി.സി.എസ് വേൾഡ് 10 കെ മാരത്തൺ നടക്കുന്നത്. താൽപര്യമുള്ളവർക്ക് https://tcsworld10k.procam.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.

