Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുടകിലെ ദുബാരെ ആന ക്യാമ്പിൽ സഞ്ചാരികൾക്ക് വിലക്ക്
text_fieldsbookmark_border
ബംഗളൂരു: കുടകിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദുബാരെ ആന ക്യാമ്പിൽ വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ ആന ക്യാമ്പിലെ ആനക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഈ കാട്ടാന മേഖലയിൽ കറങ്ങി നടക്കുന്നതിനാൽ സഞ്ചാരികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് രണ്ടു ദിവസത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. പരിക്കേറ്റ ഗോപി എന്ന ആനക്ക് ചികിത്സ ലഭ്യമാക്കി വരികയാണ്. മടിക്കേരി ഡിവിഷൻ ഫോറസ്റ്റ് ഡെപ്യുട്ടി കൺസർവേറ്റർ എ.ടി. പൂവയ്യ, സോമവാർപേട്ട് അസി.ഫോറസ്റ്റ് കൺസർവേറ്റർ ഗോപാൽ, കുശാൽ നഗർ സോണൽ ഫോറസ്റ്റ് ഓഫിസർ കെ.വി. ശിവറാം തുടങ്ങിയവർ ദുബാരെ ക്യാമ്പിലെത്തി. ആക്രമണം നടത്തിയ കാട്ടാനയെ പിടികൂടാൻ വനംവകുപ്പ് ശ്രമം ഊർജിതമാക്കി.
Next Story

