തിമറോഡിക്ക് സോപാധിക ജാമ്യം അനുവദിച്ചു
text_fieldsതിമറോഡിയെ ജയിലിൽനിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു
മംഗളൂരു: ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയതിന് അറസ്റ്റിലായ ധർമസ്ഥല ‘ജസ്റ്റിസ് ഫോർ സൗജന്യ’ ആക്ഷൻ കമ്മിറ്റി ചെയർമാൻ മഹേഷ് ഷെട്ടി തിമറോഡിക്ക് ഉഡുപ്പി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച സോപാധിക ജാമ്യം അനുവദിച്ചു.
മൂന്ന് മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ വെച്ചതിനുശേഷം ശനിയാഴ്ച വൈകുന്നേരം ആറിന് ഉഡുപ്പി കോടതിയിൽ ഹാജരാക്കിയ തിമറോഡിക്കുവേണ്ടി അഡ്വ.വിജയ് വാസു പൂജാരി ഹാജരായി. കേസിൽ പൂജാരിയുടെയും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെയും വാദം കേട്ട ജഡ്ജി നാഗേഷ് എൻ.എ, സോപാധിക ജാമ്യം അനുവദിച്ചു.

