സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ പുലി ആക്രമിച്ചു
text_fieldsബംഗളൂരു: രാമനഗരയിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച യുവതിയെ പുലി ആക്രമിച്ച് പരിക്കേൽപിച്ചു. കെംപഗൗഡനദൊഡ്ഡിക്ക് സമീപം ചൊവ്വാഴ്ച വെകീട്ടാണ് സംഭവം. പദറഹള്ളി ഗ്രാമപഞ്ചായത്തംഗം മോൻ റാം മന്നാറിന്റെ ഭാര്യ എൻ. മാനസക്കാണ് (35) പരിക്കേറ്റത്. സ്കൂളിൽനിന്ന് കുട്ടിയെ കൂട്ടിവരാൻ ഇരുചക്രവാഹനത്തിൽ പോകവെ കെംപഗൗഡനദൊഡ്ഡി ബൈപാസിന് സമീപമെത്തിയപ്പോൾ പുള്ളിപ്പുലി ചാടിവീഴുകയായിരുന്നു.
വാഹനത്തിൽനിന്ന് നിലത്തുവീണ മാനസയെ പുലി കടിച്ചുവലിച്ചിഴച്ചു. ശരീരത്തിൽ പുലിയുടെ പല്ല് ആഴ്ന്നിറങ്ങിയതിന്റെ മുറിവുകളുണ്ട്. നിലവിളി കേട്ട് നാട്ടുകാർ എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇവരെ രാമനഗരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി.

