Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വഞ്ചി മറിഞ്ഞ് മൂന്ന് യുവാക്കൾ ഭദ്ര നദിയിൽ മുങ്ങിമരിച്ചു
text_fieldsbookmark_border
ഭദ്ര നദിയിൽ മുങ്ങിപ്പോയ യുവാക്കളെ കണ്ടെത്താൻ നടത്തിയ രക്ഷാപ്രവർത്തനം
ബംഗളൂരു: ശിവമൊഗ്ഗയിൽ ഭദ്ര നദിയിൽ കുട്ടവഞ്ചി മറിഞ്ഞ് മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. ബുധനാഴ്ച വൈകുന്നേരം എൻ.ആർ പുരയിലാണ് സംഭവം.
വിദ്യാനഗർ സ്വദേശികളായ അഫ്ദ ഖാൻ (23), ആദിൽ (19), സാജിദ് (24) എന്നിവരാണ് മരിച്ചത്. നാലു സുഹൃത്തുക്കൾ ഒന്നിച്ച് നദിക്കരയിൽ എത്തിയതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിൽ മരിച്ചവർ
ഒരാൾ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ മൂന്നുപേർ നദിക്കരയിൽ കണ്ട കുട്ടവഞ്ചിയിൽ കയറി തുഴയാൻ ശ്രമിച്ചു. ശരിയായി തുഴയാൻ അറിയാത്തതിനാൽ വഞ്ചിമറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
Next Story

