ഗുരു ജയന്തി ഘോഷയാത്ര
text_fieldsഗുരു ജയന്തിയോടനുബന്ധിച്ച് കർണാടക സർക്കാറിന്റെ ആഭിമുഖ്യത്തിൽ ബംഗളൂരുവിൽ നടന്ന ഘോഷയാത്ര
ബംഗളൂരു: ശ്രീനാരായണ ഗുരുവിന്റെ 170ാമത് ജയന്തിയോടനുബന്ധിച്ച് കർണാടക സർക്കാറിന്റെ ആഭിമുഖ്യത്തിൽ നടന്ന ഘോഷയാത്രക്ക് ആര്യ ഈഡിക ബ്രഹ്മ സ്ഥാനാധിപതി വിഖ്യാതാനന്ദസ്വാമികൾ, രേണുകാ നന്ദസ്വാമികൾ എന്നിവർ നേതൃത്വം നൽകി. ആര്യ ഈഡിക സമാജം, ബില്ലവ സമാജം, ശ്രീനാരായണ സമിതി, എസ്.എൻ.ഡി.പി യൂനിയൻ ബാംഗ്ലൂർ തുടങ്ങിയ വിവിധ സംഘടനകളിൽനിന്നായി നൂറ് കണക്കിനാളുകൾ പങ്കെടുത്തു. വാദ്യമേളങ്ങൾ, രഥങ്ങൾ എന്നിവയും പ്രതീകാത്മക ഗുരുദേവ റിക്ഷയും ഘോഷയാത്രക്ക് മാറ്റേകി. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽനിന്ന് പുറപ്പെട്ട ഘോഷയാത്ര വൈകീട്ട് 5.30ന് രബീന്ദ്രനാഥ കലാക്ഷേത്രയിൽ സമാപിച്ചു.

