Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദക്ഷിണ കന്നട എം.എൽ.സി ഉപതെരഞ്ഞെടുപ്പ്: കിഷോർ കുമാർ ബി.ജെ.പി സ്ഥാനാർഥി
text_fieldsbookmark_border
മംഗളൂരു: ദക്ഷിണ കന്നട തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധിയായി കർണാടക ലെജിസ്ലേറ്റിവ് കൗൺസിൽ അംഗ (എം.എൽ.സി) ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ 21ന് നടക്കും. കോട്ട ശ്രീനിവാസ പൂജാരി ഉഡുപ്പി-ചിക്കമഗളൂരു എം.പിയായതിനെത്തുടർന്ന് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ബി.ജെ.പി സ്ഥാനാർഥിയായി കിഷോർ കുമാർ പുത്തൂർ മത്സരിക്കും. ഇദ്ദേഹത്തിന്റെ പേര് ചൊവ്വാഴ്ച പാർട്ടി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. വ്യാഴാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
Next Story

