പുലിയെ തുരത്താൻ വെടി; പുലി ചത്തു, നാല് കർഷകർക്ക് പരിക്ക്
text_fieldsചാമരാജ്നഗറിൽ പുലി വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ
ബംഗളൂരു: കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പുലിയെ തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിൽ നാല് കർഷകർക്ക് പരിക്ക്.
ചാമരാജ്നഗറിലെ യെലന്തൂർ താലൂക്കിൽ മല്ലിഗെള്ളിയിലാണ് സംഭവം. വെടിവെപ്പിനെത്തുടർന്ന് പുലിയും ചത്തു. കൃഷിഭൂമിയിലെ കുറ്റിക്കാട്ടിൽ ഒളിച്ച പുലിയെ തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിയുതിർത്തതോടെയാണ് രവി, രംഗസ്വാമി, ഷിവു, മൂർത്തി എന്നീ നാല് കർഷകർക്കും വെടിയേറ്റത്. പരിക്കേറ്റ കർഷകരെ കൊല്ലെഗൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വയംരക്ഷക്കായാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിയുതിർത്തതെന്നാണ് വിശദീകരണം.

