Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശിവരാജ്കുമാർ കെ.എം.എഫ് ബ്രാൻഡ് അംബാസഡർ
text_fieldsbookmark_border
ശിവരാജ്കുമാർ
ബംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ ബ്രാൻഡ് അംബാസഡറായി നടൻ ശിവരാജ്കുമാറിനെ നിയമിച്ചു. അന്തരിച്ച നടൻ പുനീത് രാജ്കുമാറായിരുന്നു മുമ്പ് ബ്രാൻഡ് അംബാസഡർ. ബംഗളൂരുവിൽ നടന്ന ചടങ്ങിൽ പുതിയ ഉൽപന്നവും പുറത്തിറക്കി. നന്ദിനി ബ്രാൻഡിൽ കൊഴുപ്പു കുറഞ്ഞ എരുമപ്പാൽകൊണ്ടുള്ള തൈരാണ് വിപണിയിലിറക്കിയത്. പുതിയ ഉൽപന്നത്തിന്റെ പ്രകാശനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. 500 മില്ലീലിറ്ററിന് 35 രൂപയാണ് നിരക്ക്. ബെളഗാവിയിലെയും വിജയപുരയിലെയും മിൽക്ക് യൂനിയനുകളിൽനിന്നാണ് ഇതിനാവശ്യമായ എരുമപ്പാൽ കെ.എം.എഫ് ശേഖരിക്കുന്നത്.
Next Story

