സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാ സമ്മേളനം: സ്വാഗതസംഘം കമ്മിറ്റി യോഗം ചേർന്നു
text_fieldsസമസ്ത നൂറാം വാർഷിക ഉദ്ഘാടനസമ്മേളനത്തിന്റെ സ്വാഗത സംഘം കമ്മിറ്റി യോഗത്തിൽനിന്ന്
ബംഗളൂരു: ജനുവരി 28ന് ബംഗളൂരുവിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ഉദ്ഘാടന മഹാ സമ്മേളനം വൻ വിജയമാക്കാൻ സ്വാഗത സംഘം കമ്മിറ്റി യോഗം തീരുമാനിച്ചു. വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ സജീവമാക്കാൻ തീരുമാനിച്ചു. യോഗം എസ്.വൈ.എസ് പ്രസിഡന്റ് അശ്റഫ് ഹാജി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് തങ്ങൾ അധ്യക്ഷത വഹിച്ചു. ടി.സി. സിറാജ്, എം.കെ. നൗഷാദ്, വി.കെ. നാസർ ഹാജി, അബു ഹാജി, മുനീർ ഹെബ്ബാൾ, ശംസുദ്ദീൻ സാറ്റലൈറ്റ്, ശംസുദ്ദീൻ കൂടാളി, അയ്യൂബ് ഹസനി തുടങ്ങിയവർ സംസാരിച്ചു. പി.എം. ലത്തീഫ് ഹാജി സ്വാഗതവും കെ.എച്ച് ഫാറൂഖ് നന്ദിയും പറഞ്ഞു.

