ഭക്തിനിറവിൽ വിവിധയിടങ്ങളിൽ പൊങ്കാല സംഘടിപ്പിച്ചു
text_fields1. കെ.എൻ.എസ്.എസ് ഹൊസെപേട്ട് കരയോഗം സംഘടിപ്പിച്ച പൊങ്കാല ഉത്സവം 2. കെ.എൻ.എസ്.എസ് മൈസൂരു കരയോഗം മഹിള വിഭാഗം സംഘടിപ്പിച്ച ആറ്റുകാൽ പൊങ്കാലയിൽനിന്ന്
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളിൽ ആറ്റുകാൽ പൊങ്കാല വിപുലമായി സംഘടിപ്പിച്ചു. കർണാടകയിലെ 12 കരയോഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊങ്കാല മഹോത്സവത്തിൽ നൂറുകണക്കിന് ഭക്തർ പൊങ്കാല സമർപ്പിച്ചു. ബംഗളൂരുവിലെ ഏക ആറ്റുകാൽ ദേവീക്ഷേത്രമായ സോമഷെട്ടിഹള്ളി ക്ഷേത്രത്തിൽ 10 ദിവസം നീണ്ട പൊങ്കാല മഹോത്സവം സമാപിച്ചു. പൂജകൾക്ക് ബ്രഹ്മ ശ്രീ ശിവരാമൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.
നിറപറ നിറയ്ക്കൽ , പ്രത്യേക അർച്ചനകൾ എന്നിവ ഉണ്ടായിരുന്നു. സമന്വയ ദാസറഹള്ളി ഭാഗ് അവതരിപ്പിച്ച ഭജനയും സുബ്രമണ്യം പിള്ളയുടെ വഴിപാടായി മഹാ അന്നദാനവും നടന്നു.

