വയനാട് ദുരന്തക്കാഴ്ചകളുമായി ഫോട്ടോ പ്രദർശനം
text_fieldsലോക ഫോട്ടോഗ്രഫി ദിനത്തിൽ മൈസൂരു ജില്ല ജേണലിസ്റ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫോട്ടോ
പ്രദർശനം
ബംഗളൂരു: വയനാട് ഉരുൾപൊട്ടലിന്റെ നടുക്കുന്ന ദൃശ്യങ്ങളുമായി ഫോട്ടാ പ്രദർശനം. ലോക ഫോട്ടോഗ്രഫി ദിനത്തിൽ മൈസൂരു ജില്ല ജേണലിസ്റ്റ്സ് അസോസിയേഷന്റെ (എം.ഡി.ജെ.എ) ആഭിമുഖ്യത്തിൽ പത്രകാര ഭവനിലാണ് പ്രദർശനം സംഘടിപ്പിച്ചത്. മൈസൂരു സിറ്റി കോർപറേഷൻ കമീഷണർ അഷാദുറഹ്മാൻ ശരീഫ് ഉദ്ഘാടനം നിർവഹിച്ചു. എം.ഡി.ജെ.എ പ്രസിഡന്റ് കെ. ദീപക് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ധർമപുര നാരായൺ, മൈസൂരു ജില്ല ഫോട്ടോ ജേണലിസ്റ്റ്സ് അസോ. പ്രസിഡന്റ് പ്രഗതി ഗോപാല കൃഷ്ണൻ, അനുരാഗ് ബസവരാജ്, വിശ്വനാഥ് സുവർണ എം.എൻ. ലക്ഷ്മി നാരായണ യാദവ് തുടങ്ങിയവർ പങ്കെടുത്തു.

