പാലിയേറ്റിവ് പരിശീലന ക്യാമ്പ്
text_fieldsഎ.ഐ.കെ.എം.സി.സി-എസ്.ടി.സി.എച്ച് നേതൃത്വത്തിൽ സംഘടിപ്പിച്ച പാലിയറ്റീവ് പരിശീലന ക്യാമ്പ് എം.കെ നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ബാംഗ്ലൂർ എ.ഐ.കെ.എം.സി.സി-എസ്.ടി.സി.എച്ച് പാലിയേറ്റിവ് ഹോം കെയർ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടാം ബാച്ചിന്റെ രണ്ടാമത് പരിശീലന പരിപാടി ബംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ നടന്നു. ആകെ മൂന്ന് പരിശീലന ക്ലാസാണ് ഒരു ബാച്ചിന് ഉണ്ടാവുക. അവസാന പരിശീലന ക്ലാസും പൂർത്തീകരിച്ചവർക്കാണ് സർട്ടിഫിക്കറ്റും ഐ.ഡി കാർഡും വിതരണം ചെയ്യുകയെന്ന് ഭാരവാഹികൾ പറഞ്ഞു.
ബാംഗ്ലൂർ എ.ഐ.കെ.എം.സി.സി ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുല്ല മാവള്ളി അധ്യക്ഷതവഹിച്ചു. എസ്.ടി.സി.എച്ച് പാലിയേറ്റീവ് കോഓഡിനേറ്റർ റിയാസ് സ്വാഗതം പറഞ്ഞു. ജോസ് പുളിമൂട്ടിൽ ക്ലാസിന് നേതൃത്വം നൽകി. എസ്.ടി.സി.എച്ച് സെക്രട്ടറി ബഷീർ എച്ച്.എസ്.ആർ നന്ദി പറഞ്ഞു.

