ഒ.എൻ.വി അനുസ്മരണവും സാഹിത്യവിചാരവും
text_fieldsബംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ ബംഗളൂരു കൗൺസിലിന്റെ നാലാമത് പ്രതിമാസ സാഹിത്യസദസ്സിൽ ഒ.എൻ.വി അനുസ്മരണവും സംവാദവും ഞായറാഴ്ച നടക്കും. ഇന്ദിരാനഗർ റോട്ടറി ഹാളിൽ ഉച്ചക്ക് 2.30ന് നടക്കുന്ന പരിപാടി കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്യും.
അനിൽ രോഹിത് ‘ഇനിയും മരിക്കാത്ത പ്രണയം’ എന്ന വിഷയത്തിൽ സംസാരിക്കും. ഒ.എൻ.വി കവിതകളുടെ ആലാപനവും ബംഗളൂരുവിലെ എഴുത്തുകാരുടെ പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തലും ഉണ്ടായിരിക്കും.
വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡന്റ് ജ്യോതിസ് മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് റെജിൻ ചാലപ്പുറം, വൈസ് പ്രസിഡന്റ് ഷിബു മാത്യു, ഏഷ്യാ റീജിയൻ കോ-ഓർഡിനേറ്റർ ലിൻസൻ ജോസഫ്, ഏഷ്യാ റീജിയൻ ട്രഷറർ, ഡിന്റോ ജേക്കബ്, ജനറൽ സെക്രട്ടറി റോയ് ജോയ്, വിമൻസ് ഫോറം, ആർട്ട് ആൻഡ് കൾചറൽ ഫോറം ബാംഗ്ലൂർ കോഓഡിനേറ്റർ രമാ പിഷാരടി, സാഹിത്യ പരിപാടിയുടെ കോർഡിനേറ്റർമാരായ അനിൽ മിത്രാനന്ദപുരം, എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
ഫോൺ: 9611101411, 9513300101.

