ഓണാഘോഷം 2024: അഖിലേന്ത്യ മലയാള കഥ, കവിത മത്സരം
text_fieldsബംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ച് കേരളസമാജം ദൂരവാണി നഗർ അഖിലേന്ത്യ മലയാള കഥ, കവിത മത്സരം നടത്തുന്നു. രചന മൗലികമായിരിക്കണം, മുമ്പ് പ്രസിദ്ധീകരിച്ചതാവരുത്, കഥ ആറ് പേജിലും കവിത രണ്ടു പേജിലും കവിയരുത്, കടലാസിന്റെ ഒരു വശത്തു മാത്രം എഴുതുക എന്നിവയാണ് നിബന്ധനകൾ. പോസ്റ്റലായി അയക്കുന്നവർ പേരും മേൽവിലാസവും രചനയോടൊപ്പം പ്രത്യേക കടലാസിൽ എഴുതി അയക്കണം. ഇ-മെയിലിൽ അയക്കുന്നവർ രചന അറ്റാച്ച് ചെയ്തും പേരും മേൽവിലാസവും ഉൾപ്പെടുത്തുകയും ചെയ്യണം. സെപ്റ്റംബർ 10നകം dkshsjubilee@yahoo.com, ksdnewsletter@gmail.com എന്നീ മെയിലുകളിലാണ് രചനകൾ അയക്കേണ്ടത്.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10,000 രൂപ, 7,500 രൂപ, 5,000 രൂപ എന്നിങ്ങനെ കാഷ് അവാർഡുകൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിജയികളുടെ സൃഷ്ടികൾ സമാജത്തിന്റെ കെ.എസ്.ഡി ന്യൂസിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള അവകാശം സമാജത്തിനുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സാഹിത്യവിഭാഗം കൺവീനർ സി. കുഞ്ഞപ്പനുമായി 9008273313 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.

