നവവധു റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ
text_fieldsവിദ്യ
ബംഗളൂരു: ആറു മാസം മുമ്പ് വിവാഹിതയായ യുവതിയെ റെയിൽവേ ട്രാക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അരസിക്കരെയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ദാവൻഗരെ ചന്നഗിരി സ്വദേശിനി വിദ്യയാണ് മരിച്ചത്.
ബംഗളൂരുവിൽ പൊലീസ് ഉദ്യോഗസ്ഥനായ ശിവു എന്നയാളെയാണ് ദിവ്യ വിവാഹം കഴിച്ചത്. തുടർന്ന് ഇരുവരും ബംഗളൂരു ശങ്കർപുരത്ത് താമസിച്ചുവരുകയായിരുന്നു. ജൂൺ 30ന് വിദ്യയെ കാണാതാവുകയും ഇതു സംബന്ധിച്ച് ഭർത്താവ് ശിവു ശങ്കർപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ വിദ്യയുടെ മൃതദേഹം അരസിക്കരെയിലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർ പതിവായി യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും സംഭവം കൊലപാതകമാണെന്നും വിദ്യയുടെ മാതാപിതാക്കൾ ആരോപിച്ചു. അരസിക്കരെ റെയിൽവേ പൊലീസ് കേസെടുത്തു.

