പൊലീസ് വകുപ്പിന്‍റെ പുതിയ ക്വാർട്ടേഴ്‌സുകൾ ഉദ്ഘാടനം ചെയ്തു
text_fieldsമംഗളൂരുവില്‍ പൊലീസ് വകുപ്പിന്‍റെ പുതിയ ക്വാർട്ടേഴ്‌സുകളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കാൻ കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര എത്തിയപ്പോൾ
ബംഗളൂരു: മംഗളൂരുവില്‍ പൊലീസ് വകുപ്പിന്‍റെ പുതിയ ക്വാർട്ടേഴ്‌സുകളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര നിർവഹിച്ചു. എം.എൽ.എ വേദവ്യാസ് കാമത്ത് അധ്യക്ഷത വഹിച്ചു. കർണാടക സർക്കാറിന്‍റെ മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എം. ഷാഹിദ് തെക്കിൽ, കോസ്റ്റൽ ഡെവലപ്‌മെന്‍റ് ബോർഡ് ചെയർമാൻ എം.എ. ഗഫൂർ, കാഷ്യൂ ഡെവലപ്‌മെന്‍റ് ബോർഡ് ചെയർപേഴ്‌സൻ മമത ഗട്ടി, ഇക്കോ ടൂറിസം ബോർഡ് ചെയർപേഴ്‌സൻ ഷാലറ്റ് പിന്‍റോ, മംഗളൂരു മേഖല ഐ.ജി.പി അമിത് സിങ്, മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി, മംഗളൂരു ജില്ല പൊലീസ് സൂപ്രണ്ട് ഡോ. അരുൺ എന്നിവര്‍ പങ്കെടുത്തു.

