നബിദിന റാലി സംഘടിപ്പിച്ചു
text_fieldsബംഗളൂരു: ബംഗളൂരു അൾസൂർ മർക്കിൻസും മഹല്ല് കമ്മിറ്റിയും ജില്ല സുന്നി കോഓഡിനേഷനും സംയുക്തമായി നബിദിന റാലി നടത്തി. മൗലിദ് മജ്ലിസിന് ശേഷം നടന്ന റാലിയിൽ വിദ്യാർഥികളടക്കം നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. മർകസുൽ ഹുദാ പരിസരത്തുനിന്നും ആരംഭിച്ച റാലി അൾസൂർ പൊലീസ് സ്റ്റേഷൻ മുൻവശം, ട്രിനിറ്റി സർക്കിൾ, ബജാർ സ്ട്രീറ്റ് വഴി മർകിൻസിന് മുൻവശം സമാപിച്ചു.
പ്രിൻസിപ്പൽ ജാഫർ നൂറാനി, ഹബിബ് നൂറാനി, നാസർ അസനി, മഹല്ല് സെക്രട്ടറി അബ്ദുറഹ്മാൻ ഹാജി, കോഓഡിനേഷൻ നേതാക്കളായ നാസർ ക്ലാസിക്, ഫിർദൗസ് മാറത്തള്ളി, മജീദ് മാറത്തള്ളി, സ്വാലിഹ്, മൊയ്തു എന്നിവർ നേതൃത്വം നൽകി.
അൾസൂർ മർകിൻസും മഹല്ല് കമ്മിറ്റിയും ബംഗളൂരു ജില്ല സുന്നി കോഓഡിനേഷനും സംയുക്തമായി നടത്തിയ നബിദിന റാലി
ബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ഹയാത്തുൽ ഇസ്ലാം മദ്റസയും ഹിദായത്തുൽ ഇസ്ലാം മദ്റസയും സംയുക്തമായി നബിദിന റാലി സംഘടിപ്പിച്ചു. മൈസൂരു റോഡിൽ നടന്ന ചടങ്ങിൽ എം.എം.എ ജനറൽ സെക്രട്ടറി ടി.സി. സിറാജ് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കെ.സി. അബ്ദുൽ ഖാദർ, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ശംസുദ്ദീൻ കൂടാളി, പി.എം. മുഹമ്മദ് മൗലവി, എം.പി. ഹാരിസ് ഹിഷാമി, അബ്ദു ആസാദ്നഗർ, അബ്ദുറഹ്മാൻ, അലിക്കോയ, ശാഹിദ് മൗലവി, സിറാജ് ഹുദവി തുടങ്ങിയവർ റാലി നിയന്ത്രിച്ചു. വിദ്യാർഥികളുടെ ദഫ്മുട്ടും പ്രവാചക പ്രകീർത്തനങ്ങളും റാലിക്ക് മിഴിവേകി.

