മൈസൂരു-ബംഗളൂരു എൻ.എച്ച് 275; പിരിച്ചെടുത്തത് 855.79 കോടി രൂപ ടോൾ
text_fieldsബംഗളൂരു: മൈസൂരു-ബംഗളൂരു ദേശീയപാത 275 വഴി ആകെ 855.79 കോടി രൂപയുടെ ടോൾ പിരിച്ചെടുത്തു. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്.എച്ച്.എ.ഐ) നിർമിച്ച 119 കിലോമീറ്റർ ദൂരമുള്ള ആക്സസ്-കൺട്രോൾഡ് ഹൈവേ 2023 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.
ബംഗളൂരു സൗത്ത് താലൂക്കിലെ ബിദാതിക്കടുത്ത് കണിമിനികെയിലും രാമനഗര താലൂക്കിലെ ശേഷഗിരിഹള്ളിയിലും മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ ഗണന് ഗുരു ഹൈവേയിലും ടോൾ പ്ലാസകളുണ്ട്. 2022-23നും 2025-26നുമിടയിൽ കണിമിനികെ ടോൾ പ്ലാസയിൽ നിന്ന് 282.14 കോടി രൂപയും ശേഷഗിരിഹള്ളിയിൽ 248.42 കോടി രൂപയും ഗണഗുരു ടോൾ പ്ലാസയിൽ 325.23 കോടി രൂപയുമാണ് പിരിച്ചെടുത്തത്.

