Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവ് ഭാര്യയെ കൊന്ന് പിതാവിന്റെ സഹായത്തോടെ കുഴിച്ചുമൂടി
text_fieldsbookmark_border
ഗീത, ദേവരഡ്ഡപ്പ
ബംഗളൂരു: കൊപ്പാൽ കുകനൂർ താലൂക്കിലെ അറകേരി ഗ്രാമത്തിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയശേഷം പിതാവിന്റെ സഹായത്തോടെ കുഴിച്ചുമൂടി. ഗീത ഭവിഗട്ടിയാണ് (27) കൊല്ലപ്പെട്ടത്. ഭർത്താവ് ദേവരെഡ്ഡപ്പ ഭവിഗട്ടിയെയും (32) പിതാവിനെയും പൊലീസ് അറസ്റ്റു ചെയ്തു.
ചാരിത്ര്യത്തിൽ സംശയിച്ച് ശനിയാഴ്ച അർധരാത്രി ഒന്നോടെയാണ് കൊല നടത്തിയതെന്ന് കുകനൂർ പൊലീസ് പറഞ്ഞു. രാത്രിതന്നെ പിതാവ് മല്ലരഡയപ്പയുടെ സഹായത്തോടെ കുഴിച്ചിട്ടു. ഗീതയുടെ സഹോദരൻ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വെളിച്ചത്തുവന്നത്.
Next Story

