ഐ.ഐ.ഐ.ടിയിൽ എം.ടെക് ഫെബ്രുവരി മുതൽ
text_fieldsബംഗളൂരു: ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ബാംഗ്ലൂരിൽ (ഐ.ഐ.ഐ.ടി-ബി) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് കോഴ്സ് ആരംഭിക്കുന്നു. ഫെബ്രുവരിമുതൽ എം.ടെക് കോഴ്സ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നഗരത്തിൽ ജോലിചെയ്യുന്ന പ്രഫഷനലുകൾക്ക് വാരാന്ത്യങ്ങളിൽ ക്ലാസിൽ പങ്കെടുത്ത് കുറഞ്ഞത് രണ്ടരവർഷത്തിനുള്ളിലും പരമാവധി നാലു വർഷത്തിനുള്ളിലും കോഴ്സ് പൂർത്തിയാക്കാം. ക്ലാസുകൾ ഇലക്ട്രോണിക് സിറ്റിയിലെ ഐ.ഐ.ഐ.ടി- ബി കാമ്പസിലാണ് നടക്കുക. അൽഗോരിതം, എൻറർപ്രൈസ് സോഫ്റ്റ്വെയർ ഡിസൈൻ, മെഷീൻ ലേണിങ്, മാത്തമാറ്റിക്സ് ഫോർ മെഷീൻ ലേണിങ്, നെറ്റ്വർക്കിങ് ആൻഡ് കമ്യൂണിക്കേഷൻസ് എന്നിവയാണ് സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

