ക്ഷയരോഗ മുക്ത യജ്ഞത്തിന് എം.ആർ.പി.എല്ലിന്റെ സഹായം
text_fieldsഎം.ആർ.പി.എൽ ജനറൽ മാനേജർ ബി. പ്രശാന്ത് ബാലിഗ ദക്ഷിണ കന്നട ജില്ല ആരോഗ്യ
ഓഫിസർ ഡോ. എച്ച്.ആർ. തിമ്മയ്യക്ക് രേഖകൾ കൈമാറുന്നു
മംഗളൂരു: ക്ഷയരോഗ മുക്ത ഇന്ത്യ 2025 യജ്ഞം ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ വിജയിപ്പിക്കാൻ മംഗളൂരു റിഫൈനറി ആൻഡ് പെട്രോളിയം ലിമിറ്റഡ് (എം.ആർ.പി.എൽ) കമ്പനിയുടെ കോടി രൂപ സഹായം. ക്ഷയം പരിശോധനക്കുള്ള രണ്ട് വീതം യന്ത്രങ്ങളാണ് ഇരു ജില്ലകളിലും സ്ഥാപിക്കുക.
ആരോഗ്യ -കുടുംബ ക്ഷേമ അധികൃതരുടെ അഭ്യർഥന മാനിച്ചാണ് സി.എസ്.ആർ ഫണ്ടിൽ നിന്ന് തുക അനുവദിച്ചത്. ഇത് സംബന്ധിച്ച രേഖകൾ എം.ആർ.പി.എൽ സി.എസ്.ആർ വിഭാഗം ജനറൽ മാനേജർ ബി. പ്രശാന്ത് ബാലിഗ ദക്ഷിണ കന്നട ജില്ല ആരോഗ്യ ഓഫിസർ ഡോ. എച്ച്.ആർ. തിമ്മയ്യക്ക് കൈമാറി.

