മഹാരാജ ട്രോഫി ട്വന്റി20: സെമിഫൈനൽ ഇന്ന്
text_fieldsബംഗളൂരു: കെ.എസ്.സി.എ സംഘടിപ്പിക്കുന്ന മഹാരാജ ട്രോഫി ട്വന്റി20 ക്രിക്കറ്റ് ലീഗിൽ സെമിഫൈനൽ മത്സരങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.
വെള്ളിയാഴ്ച രാത്രി ഏഴിന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിയിൽ ബംഗളൂരു ബ്ലാസ്റ്റേഴ്സും ഗുൽബർഗ മിസ്റ്റിക്സും തമ്മിൽ ഏറ്റുമുട്ടും.
ശനിയാഴ്ച നടക്കുന രണ്ടാം സെമിയിൽ മൈസൂരു വാരിയേഴ്സ് ഹുബ്ലി ടൈഗേഴ്സിനെ നേരിടും. ഞായറാഴ്ചയാണ് ഫൈനൽ. ലീഗ് റൗണ്ടിലെ വ്യാഴാഴ്ച നടന്ന മംഗളൂരു ഡ്രാഗൺസും ബംഗളൂരു ബ്ലാസ്റ്റേഴ്സും തമ്മിലെ അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇരു ടീമുകളും പോയന്റ് പങ്കിട്ടു. ലീഗ് റൗണ്ടിലെ ചാമ്പ്യന്മാരായാണ് ബംഗളൂരു ബ്ലാസ്റ്റേഴ്സ് സെമിയിലേക്ക് പ്രവേശിച്ചത്.

