കുമാരനാശാൻ അനുസ്മരണം ഇന്ന്
text_fieldsബംഗളൂരു: മഹാകവി കുമാരനാശാന്റെ നൂറാം വാർഷിക അനുസ്മരണം ശ്രീനാരായണ സമിതി ആശാൻ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ 10ന് സമിതിയുടെ ഗുരുമന്ദിരം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം എൻ. രാജമോഹൻ ഉദ്ഘാടനം ചെയ്യും.
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീധരനുണ്ണി ‘ആശാൻ സ്മൃതിയുടെ 100 വർഷങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ആശാൻ പഠനകേന്ദ്രം ചെയർമാൻ വി.കെ. സുരേന്ദ്രൻ അധ്യക്ഷതവഹിക്കും. സാഹിത്യ ചർച്ച ഗോപിനാഥ് വന്നേരി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി, ഗോപകുമാർ, കൃഷ്ണകുമാർ കടമ്പൂർ, എം.കെ. രാജേന്ദ്രൻ എന്നിവർ സംസാരിക്കും.

