വിദ്യാലയം വീടാക്കി കുമാറും കുടുംബവും
text_fieldsകുമാറും കുടുംബവും താമസിക്കുന്ന വീടായ വിദ്യാലയം
ബംഗളൂരു: ശ്രീനിവാസ്പൂർ താലൂക്കിലെ കോടിഹള്ളി പഞ്ചായത്തിന് കീഴിലുള്ള ഗാന്ധിനഗർ ഗവ. സ്കൂളിൽ മണിമുഴക്കവും കുട്ടികളുടെ കലപിലയും നിലച്ചിട്ട് അഞ്ചുവർഷമായി.
എന്നാൽ, അവിടെ ഇപ്പോഴും അടുപ്പ് പുകയുന്നു. അടച്ചുപൂട്ടിയ സ്കൂളിൽ താമസിക്കുകയാണ് ഗൗനിപ്പള്ളി ഗ്രാമവാസിയായ ജി. കുമാറും കുടുംബവും. അഞ്ചുവർഷം മുമ്പ് ഗാന്ധിനഗർ ഗവ. സ്കൂൾ അടച്ചുപൂട്ടാൻ സർക്കാറിന് നിരവധി കാരണങ്ങൾ ഉണ്ടായിരുന്നു.
അതോടെ സ്കൂളിലെ അടുക്കളയും ഗോഡൗണും കയറിക്കിടക്കാനിടമില്ലാതിരുന്ന കുമാറിന്റെ വീടായി. ഗ്രാമവാസികൾ നിരന്തരം പരാതി അയക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.

