Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊട്ടാരക്കര-ബംഗളൂരു ബസ് ബത്തേരി വഴി
text_fieldsbookmark_border
ബംഗളൂരു: ബന്ദിപ്പൂർവഴിയുള്ള രാത്രിയാത്രാ പാസ് ലഭിച്ചതോടെ കൊട്ടാരക്കര-ബംഗളൂരു സ്വിഫ്റ്റ് ഡീലക്സ് ബസ് റൂട്ട് ബത്തേരി വഴിയാക്കി മാറ്റി. ബംഗളൂരുവിൽനിന്നുള്ള മടക്ക സർവിസ് മാനന്തവാടി വഴിയാണ്.
തിരുവനന്തപുരം സ്കാനിയ ബസിന്റെ പാസാണ് കൊട്ടാരക്കര സർവിസിന് നൽകിയത്. ഉച്ച 2.01ന് കൊട്ടാരക്കരയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.40ന് ബംഗളൂരുവിലെത്തും. ബംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനലിൽനിന്ന് വൈകീട്ട് 4.16ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.45ന് കൊട്ടാരക്കരയിലെത്തും.
Next Story

