കലബുറുഗിയിൽ കളറാണ് തടവറ ജീവിതം
text_fieldsസമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ജയിലിൽനിന്നുള്ള ദൃശ്യങ്ങൾ
ബംഗളൂരു: കലബുറുഗി സെൻട്രല്‍ ജയിലില്‍ തടവുകാരുടെ ആഡംബര ജീവിതത്തിന്റെ ഫോട്ടോകളും വിഡിയോ ക്ലിപ്പുകളും പുറത്തുവന്നു. പണം നല്കിയാല് തടവുകാർക്ക് സ്മാർട്ട് ഫോണുകള്‍, കഞ്ചാവ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാകുമെന്ന് സൂചിപ്പിക്കുന്നതാണ് ദൃശ്യങ്ങൾ.
വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ വിശാല്‍, സാഗർ, സോനു എന്നീ തടവുകാർ ജയിലിനുള്ളില്‍ ആഡംബര ജീവിതം നയിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.
തടവുകാർ സ്മാർട്ട് ഫോണുകള്‍ ഉപയോഗിച്ച് സുഹൃത്തുക്കള്‍ക്ക് വിഡിയോ കോളുകള്‍ വിളിക്കുന്നതും കഞ്ചാവ് ഉപയോഗിക്കുന്നതും ജയില്‍ വളപ്പിനുള്ളില്‍ സെല്‍ഫിക്ക് പോസ് ചെയ്യുന്നതും വിഡിയോകള്‍ കാണാം. ജയിലില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നില്ലെന്നാണ് ജയില്‍ അധികൃതർ അവകാശപ്പെട്ടു. ചില വിഡിയോ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായതായി അറിയാം. അതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്ന് പറഞ്ഞു.

