കൈരളി കലാസമിതി ഓണാഘോഷം
text_fieldsവിമാനപുര കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടന്ന കൈരളി കലാസമിതി ഓണോത്സവം ഉദ്ഘാടന വേദിയിൽനിന്ന്
ബംഗളൂരു: കൈരളി കലാസമിതി ഓണോത്സവം വിമാനപുര കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ ആഘോഷപൂർവം സംഘടിപ്പിച്ചു. കെ.ആർ പുരം എം.എൽ.എ ബൈരതി ബസവരാജ്, എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ശ്രീകാന്ത് കോട്ടക്കൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
രാവിലെ പൂക്കള മത്സരത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് ഫാൻസി ഡ്രസ് മത്സരം, കൈരളി മഹിള വേദി, കൈരളി നിലയം സ്കൂളിലെ വിദ്യാർഥികൾ, യുവജനവേദി, എന്നിവരുടെ വിവിധ പരിപാടികൾ എന്നിവ അരങ്ങേറി. ഓണസദ്യയും ഒരുക്കി. പൊതുപരിപാടിയിൽ കൈരളി കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. സുധീഷ് സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ, ജോയന്റ് സെക്രട്ടറി കെ. രാധാകൃഷ്ണൻ, അസി. സെക്രട്ടറി സി. വിജയകുമാർ, ട്രഷറർ വി.എം രാജീവ് തുടങ്ങിയവർ സന്നിഹിതരായി. കലാനിലയം ഉദയൻ നമ്പൂതിരി, ചിറക്കൽ നിതീഷ് മാരാർ എന്നിവരും സംഘവും നയിച്ച ഇരട്ട തായമ്പക, വിധു പ്രതാപും സംഘവും നയിച്ച മ്യൂസിക്കൽ നൈറ്റ് എന്നിവ അരങ്ങേറി.

